26 April 2024 Friday

കുന്നംകുളംസ്റ്റേഷൻ ഇൻസ്പെക്ടറായി യു. കെ ഷാജഹാൻ ചുമതലയേൽക്കുന്നു

ckmnews

കുന്നംകുളം : സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം . കുന്നംകുളം സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ വി.സി സൂരജിനെ സ്ഥലം മാറ്റി . സൂരജിന് പകരം മലപ്പുറം മങ്കട എസ്.ഏച്ച്.ഓ യു . കെ ഷാജഹാൻ കുന്നം കുളത്തേക്ക് നിയമിച്ചു . മലമ്പുഴ എസ്.എച്ച്.ഓ ബി.കെ സുനിൽകൃഷ്ണയെ തൃശൂർ റൂറൽ സൈബർ ക്രൈം വിഭാഗത്തിൽ നിയമിച്ചു . രാജ്യത്തെയും സംസ്ഥാനത്തേയും മികച്ച പോലീസ് സ്റ്റേഷൻ പദവിയിലേക്ക് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച മണ്ണുത്തി എസ്.എച്ച്.ഓ ശശിധരൻ പിള്ളയെ മലപ്പുറം കാളികാവിലേക്ക് സ്ഥലം മാറ്റി . മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖല കൂടിയാണ് കാളികാവ് സ്റ്റേഷൻ പരിധി . മണ്ണുത്തി പോലീസ് സ്റ്റേഷനെ മികച്ച പോലീസ് സ്റ്റേഷൻ നേട്ടത്തിലേക്ക് നയിച്ചുവെങ്കിലും സമീപകാലത്ത് ഉയർന്ന പരാതികളും വകുപ്പ് തല അന്വേഷണവുമാണ് ശശിധരൻപിള്ളയുടെ സ്ഥലം മാറ്റത്തിന് കാരണമായത് . പീച്ചി എസ്.എച്ച്.ഓ ഷുക്കൂർ പുതിയ മണ്ണുത്തി എസ്.എച്ച് . ആയി നിയമിച്ചു . സ്റ്റാൻലി ജോണിനെതൃശൂർ ക്രൈം ബ്രാഞ്ചിലേക്കും നിയമിച്ചിട്ടുണ്ട് . സംസ്ഥാനത്ത് 55 എസ്.എച്ച്.ഓമാരെയാണ് സ്ഥലം മാറ്റി നിയമനം നൽകിയത് .