26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ച നൂറു പുസ്തകങ്ങൾ പൂർത്തിയാക്കി

ckmnews



ചങ്ങരംകുളം:100 ആഴ്ചകൾ 100 പുസ്തകങ്ങൾ ചങ്ങരംകുളം സാംസ്കാരിക സമിതി നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ച നൂറു പുസ്തകങ്ങൾ പൂർത്തിയാക്കി.കെ ടി സതീശൻ രചിച്ച ബറേ ക്ക എന്ന നോവലാണ് വായന പക്ഷാചരണത്തിൽ ചർച്ച ചെയ്തത്.പുരാതന തുറമുഖ നഗര ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജൈവ സംഗീതം ഈ നോവലിൽ ശ്രവിക്കാമെന്ന് ആമുഖ പ്രഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് വ്യക്തമാക്കി.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു.വി ടി നന്ദൻ ടിവി ശൂലപാണി വി രാമകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി സി എം ബാലാമണി ചന്ദ്രിക രാമനുണ്ണി പി എസ് മനോഹരൻ ടി പി മുകുന്ദൻ കെ ഉണ്ണികൃഷ്ണൻ കെ വി ശശീന്ദ്രൻ രജികുമാർ പുലാക്കാട് കെ പി തുളസി സി വിജയൻ എന്നിവർ ചർച്ചക്ക് ആശംസകൾ അറിയിച്ചു.