26 April 2024 Friday

ചാവക്കാട് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം:പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ckmnews

ചാവക്കാട് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം:പൊള്ളലേറ്റ വീട്ടമ്മ മരിച്ചു


കുന്നംകുളം:ചാവക്കാട് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.ചാവക്കാട് പുന്ന ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുതുവീട്ടിൽ സുലൈമാന്റെ ഭാര്യ റസിയ(52) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.പുലർച്ചെ പൊള്ളലേറ്റ് ഗുരുതാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റസിയ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു