26 April 2024 Friday

മാന്തടം അച്ചായത്ത് കുന്ന് റോഡിലെ ദുരവസ്ഥ:യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

ckmnews

മാന്തടം അച്ചായത്ത് കുന്ന് റോഡിലെ ദുരവസ്ഥ:യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ മേലെ മാന്തടം അച്ചായത്ത് കുന്ന് റോഡ് ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മാന്തടം മേഖലാ യുഡിഎഫ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.6 വർഷമായി റോഡിന്റെ ദുരവസ്ഥ തുടങ്ങിയിട്ടെന്നും  കാൽനടയാത്ര പോലും ദുസ്സഹമാണെന്നും പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് രൂപം നൽകുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ പറഞ്ഞു.പിപി യൂസഫലി അധ്യക്ഷത വഹിച്ചു.മറ്റു യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു