26 April 2024 Friday

എം.എസ്.എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി അവാർഡ് ഈവ് സംഘടിപ്പിച്ചു.

ckmnews


ചങ്ങരംകുളം: എം എസ് എഫ് ആലംകോട് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു  മുഴുവൻ വിഷയത്തിലും A+ കിട്ടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു.ആദരിക്കുന്ന ചടങ്ങിന്റെ

പഞ്ചായത്ത് തല ഉദ്ഘാടനം കോക്കൂർ സി എച് നഗറിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്  അഷ്‌റഫ്‌ കോക്കൂർ നിർവഹിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി അഷ്‌ഹർ പെരുമുക്, എം എസ് എഫ് ജില്ലാ സെക്രട്ടറി റാഷിദ്‌ കോക്കൂർ, എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റ്‌ എ പി ജംഷീർ,  ഹസ്സൻ മാഷ്, റമീസ് പെരുമുക്, അക്മൽ കോക്കൂർ, ശിബിൽ മാങ്കുളം, നസീഹ് കോക്കൂർ, ആത്തിഫ് കോക്കൂർ, ജഹാങ്കീർ കോക്കൂർ, എന്നിവർ സംബന്ധിച്ചു.