26 April 2024 Friday

ദ്വൈവാർഷിക ജനറൽ ബോഡിയും, വ്യാപാരി സംഗമവും നടന്നു

ckmnews



ചങ്ങരംകുളം: കോക്കൂർ വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ മേഖലാ യൂണിറ്റ് ജനറൽബോഡിയോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.യൂണിറ്റ്  പ്രസിഡണ്ട്  അബ്ദുൽ റസാഖ് നാലകത്ത് അധ്യക്ഷത വഹിച്ച യോഗം

കെ.വി.വി. ഇ.എസ് മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനവും,ജില്ലാസെക്രട്ടറി പ്രകാശ് എടപ്പാൾ മുഖ്യപ്രഭാഷണവും നടത്തി.യൂണിറ്റ് പരിധിയിൽ അമ്പത് വർഷം പൂർത്തിയാക്കിയ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷെഹീർ 

മുഖ്യാഥിതിയായിരുന്നു.

ഫൈസൽ മാറഞ്ചേരി, പി.പി ഖാലിദ്, വാർഡ് മെമ്പർ അബ്ദുൽ സലാം (കുഞ്ഞു ) മൊയ്തുണ്ണി ചങ്ങരംകുളം എന്നിവർ  ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ഇ.വി മുജീബ് സ്വാഗതവും ആഷിക് ഗാർഡൻസ് നന്ദിയും പറഞ്ഞു.പുതിയകാലായളവിലേക്കുള്ള ഭാരവാഹികളായി അബ്ദുൽറസാഖ് നാലകത്ത് പ്രസിഡണ്ട്, ഇ.വി മുജീബ് കോക്കൂർ  ജന: സെക്രട്ടറി, ബഷീർ കോക്കൂർ  ട്രഷറർ  എന്നിവരെ  തെരഞ്ഞെടുത്തു.പരിപാടികൾക്ക് മാമു കല, ജാഫർ വളയംകുളം, സുബ്രമണ്യൻ, ബാബു വൈക്കത്ത്, ഉമ്മർ റാനിയ,അൻസാർ സന എന്നിവർ നേതൃത്വം നൽകി.