26 April 2024 Friday

പെരുമ്പിലാവില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ckmnews



പെരുമ്പിലാവ്:പെരുമ്പിലാവില്‍

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ  അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് മുന്‍പിലാണ് അപകടം നടന്നത്.കാർ യാത്രക്കാരനായ കുനംമൂച്ചി സ്വദേശി ജുനോ മാത്യു (38),മിനിലോറിയിലുണ്ടായിരുന്ന വാഴാനി അയ്യംകുളം അബ്ദുല്‍ മനാഫ് (50),ആലത്തൂര്‍ മലികപ്പറമ്പില്‍ സാദിഖ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബസ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയിരുന്ന ബസിനെ മറിക്കടക്കാന്‍ മിനി ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ അന്‍സാര്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം ഫയര്‍ഫോഴ്‌സും

ഹൈവേ പോലീസും

സ്ഥലത്തെത്തി.നാട്ടുകാരുടെ  സഹായത്തോടെയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ  മാറ്റി  ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്.