01 May 2024 Wednesday

വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി.

ckmnews

വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക്  തുടക്കമായി.


എടപ്പാൾ:ഓണത്തിന് ആവശ്യമായ പൂക്കള്‍ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വട്ടംകുളം പഞ്ചായത്ത് അംഗം കെ.പി.റാബിയായുടെ നേതൃത്വത്തിൽ പൂ കൃഷിക്ക്  തുടക്കമായി.പഞ്ചായത്തിലെ നടുവട്ടം കരുവാട്ട് മനയിലെ സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കൽ കൃഷി ചെയ്യുന്നത്.ഇതോടൊപ്പം തന്നെ ഇവിടെ റാബിയയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്.

പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ്  പൂ കൃഷി നടത്തുന്നത്. 1000 ത്തോളം ചെണ്ടുമല്ലി തൈകളാണ് നടുന്നത്.ഓണക്കാലത്ത് പൂക്കള്‍ക്കായി ഇതരസംസ്ഥാനത്തെ മാത്രം ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി പഞ്ചായത്തിൽ തന്നെ നട്ടുവളര്‍ത്തിയ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ വട്ടംകുളം കൃഷിഭവന്‍ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉത്ഘാടനം വട്ടംകുളം കൃഷി ഓഫീസർ ഗായത്രി രാജശേഖരൻ നിർവ്വഹിച്ചു.