26 April 2024 Friday

പ്രണയം നടിച്ച് പീഡനം യുവാവ് അറസ്റ്റില്‍

ckmnews

പ്രണയം നടിച്ച് പീഡനം യുവാവ് അറസ്റ്റില്‍


ചങ്ങരംകുളം:കോവിഡ് കാലത്തും ശമനമില്ലാതെ പീഡനങ്ങൾ തുടർക്കഥയാകുന്നു,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.കാട്ടകാമ്പാൽ പെരുംതിരുത്തി മലയംകുളത്തു വീട്ടിൽ പ്രണവ് (25) ആണ് അറസ്റ്റിലായത്.കുന്നംകുളം സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പോക്സോ നിയമപ്രകാരം കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ഒരു മാസം മുൻപാണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, എം.വി.ജോർജ്, എ.എസ്.ഐ ഗോകുലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉഷ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.