09 May 2024 Thursday

എസ്എസ്എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു

ckmnews

എസ്എസ്എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു


ചങ്ങരംകുളം :എസ് എസ് എഫ് ഇരുപത്തി ഒമ്പതാമത് എഡിഷൻ എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിച്ചു. ജൂലൈ 30, 31 ശനി ഞായർ ദിവസങ്ങളിൽ നന്നംമുക്ക്‌ സെകടറിലാണ് സാഹിത്യോത്സവ് നടക്കുന്നത്. പന്താവൂർ ഇർശാദിൽ നടന്ന സാംസ്കരിക സമ്മേളനത്തിൽ  കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ പ്രസിഡന്റ് സയ്യിദ് എസ്.ഐ.കെ തങ്ങൾ മൂതൂരാണ് പ്രഖ്യാപനം നടത്തിയത്. ഡിവിഷൻ ഭാരവാഹികളായ റഫീഖ് അഹ്സനി , സൈഫുല്ല അദനി, റഫീഖ് ഇർഫാനി . അനസ് നുസ് രി ,അബ്ദുറഹ്മാൻ ഇർഫാനി സംബന്ധിച്ചു.