09 May 2024 Thursday

അംഗനവാടിയിലെ കുഞ്ഞ് മക്കൾക്ക് സന്തോഷത്തോടെ യാത്രയയപ്പ് നൽകി പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്

ckmnews

അംഗനവാടിയിലെ കുഞ്ഞ് മക്കൾക്ക് സന്തോഷത്തോടെ യാത്രയയപ്പ് നൽകി പാവിട്ടപ്പുറം ഗ്യാലപ്പ് ക്ലബ്ബ്


ചങ്ങരംകുളം:പാവിട്ടപ്പുറം അംഗൻവാടി വിദ്യാർത്ഥികൾക്ക് യാത്രയയപ്പും പഠനോപകരണങ്ങളും നൽകി പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ്&സ്പോർട്സ് ക്ലബ്ബ്.പാവിട്ടപ്പുറം അംഗൻവാടിയിലെ 2021/22 അധ്യയന വർഷത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള യാത്രയയപ്പും പ്രൈമറി വിദ്യഭ്യാസത്തിലേക്ക് പ്രവേശനോത്സവത്തിലേക്കുള്ള സമ്മാനമായി നോട്ട് ബുക്, പെൻസിൽ, പേന എന്നിവ നൽകി കുട്ടികളോടൊപ്പം ഗ്യാലപ് ക്ലബ്ബ് അംഗങ്ങൾ സന്തോഷം പങ്കു വെച്ചു.ട്രഷറർ നൗഷാദ് എംവി, സ്പോർട്സ് ഡെവലപ്മെന്റ് മാനേജർ മുനീർ കെ എച്, വൈസ് പ്രസിഡന്റ് ആഷിക് ക്ലബ്ബ് അംഗങ്ങൾ അൻസിൽ, ബിലാൽ, മുക്താർ അംഗൻവാടി ജീവനക്കാർ തുടങ്ങി മറ്റു മെമ്പർമാരും പങ്കെടുത്തു