08 May 2024 Wednesday

ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പലിന് തീപിടിച്ച് 7 പേര്‍ മരിച്ചു; കടലില്‍ ചാടിയവരെ രക്ഷപ്പെടുത്തി

ckmnews

ഫിലിപ്പീന്‍സില്‍ 150 ലേറെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന് തീപിടിച്ചു. ഏഴ് പേർ തീപിടുത്തത്തിൽ മരിച്ചു. തീപിടിച്ചതോടെ യാത്രാകപ്പലില്‍ നിന്ന് കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. എംവി മെര്‍ക്രാഫ്റ്റ് 2 എന്ന കപ്പലിനാണ് തീപിടിച്ചത്. തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തുറമുഖത്ത് എത്തുന്നതിന് മുമ്പായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉള്‍പ്പെടുന്നു