26 April 2024 Friday

ചൊവ്വന്നൂരില്‍ ഉണക്ക മത്സ്യകട കുത്തിതുറന്ന് മോഷണം 15,000 രൂപയോളം വിലവരുന്ന ഉണക്ക മത്സ്യവും പണവും കവർന്നു

ckmnews

ചൊവ്വന്നൂരില്‍ ഉണക്ക മത്സ്യകട കുത്തിതുറന്ന് മോഷണം


15,000 രൂപയോളം വിലവരുന്ന ഉണക്ക മത്സ്യവും പണവും കവർന്നു


കുന്നംകുളം:ചൊവ്വന്നൂരില്‍ ഉണക്ക മത്സ്യകട കുത്തിതുറന്ന് മോഷണം. 15,000 രൂപയോളം വില വരുന്ന ഉണക്കമത്സ്യവും, 2000 രൂപയും നഷ്ട്ടപ്പെട്ടു. ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസിന് എതിര്‍വശത്തെ ചക്കര ഡ്രൈ ഫിഷ് സെന്ററിലാണ് മോഷണം നടന്നത്. മരത്തംക്കോട് സ്വദേശി കല്ലായി വീട്ടില്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഡ്രൈ ഫിഷ് സെന്റര്‍ രണ്ടാഴ്ച മുമ്പ് ആയിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് അടച്ച സ്ഥാപനം ശനിയാഴ്ച രാവിലെ 8 മണിക്ക് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുമ്പ് നെറ്റും, പൈപ്പും ഉപയോഗിച്ച് വെല്‍ഡിംഗ് ചെയ്ത കടയായിരുന്നു. കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു