26 April 2024 Friday

കടവല്ലൂര്‍ പഞ്ചായത്തില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തി.

ckmnews

കടവല്ലൂര്‍ പഞ്ചായത്തില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തി.


പെരുമ്പിലാവ് :കടവല്ലൂര്‍ പഞ്ചായത്തില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തി.ശുചിത്വ ഹര്‍ത്താല്‍ എന്നപേരില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുക എന്നലക്ഷ്യത്തോടെ പെരുമ്പിലാവ് സെന്ററില്‍ നടന്ന ക്യാമ്പയിന്റെ ഉത്ഘാടനം കടവല്ലൂര്‍ പഞ്ചയാത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.വൈസ്പ്രസിഡന്റ് ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ ജാഗ്രത ആക്ഷന്‍ പ്ലാനിന്റെ പ്രകാശനം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയകുമാര്‍ പൂളക്കല്‍ നിര്‍വ്വഹിച്ചു.വ്യാഴാഴ്ച്ച നടന്ന

ശൂചീകരണപ്രവര്‍ത്തികളില്‍ ഒരു മണിക്കൂർ കടകളടച്ചുകൊണ്ട് വ്യാപാരികളും പങ്കാളികളായി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാത് മുല്ലപ്പിള്ളി, ബിന്ദു ധര്‍മ്മന്‍ ,മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ ,പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പുതൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍ മറ്റുജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.