26 April 2024 Friday

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

ckmnews

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി


മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ ബോധവതക്കാരണത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ,ബേക്കറികൾ,കൂൾബാറുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി.നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു.പി.പി,ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷംസുദ്ധീൻ സി എ, അബ്ദുൽ ഹമീദ്,ജെ എച്ച് ഐ മാരായ.നിഷ ,അഭിലാഷ് എന്നിവർ പങ്കെടുത്തു.ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി