26 April 2024 Friday

കനത്ത വേനൽ മഴ:കോൾ മേഖലയിൽ നവീകരണ പ്രവൃത്തികൾ നിർത്തി

ckmnews

കനത്ത വേനൽ മഴ:കോൾ മേഖലയിൽ നവീകരണ പ്രവൃത്തികൾ നിർത്തി 


ചങ്ങരംകുളം:കനത്ത വേനൽ മഴയിൽ വെള്ളം കയറിയതോടെ കോൾ മേഖലയിൽ നടന്ന് വന്ന നവീകരണ പ്രവൃത്തികൾ നിർത്തി വച്ചു.അയിലക്കാട് കണ്ണേങ്കായൽ കോൾ പടവിൽ കെഎൽഡിസി നടത്തി വന്ന നവീകരണ പ്രവൃത്തികൾ ആണ് മഴ പെയ്തതോടെ നിർത്തി വച്ചത്.പമ്പിങ് അടക്കമുള്ള കാർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള നിർമാണ പ്രവൃത്തികൾ ആണ് തടസപ്പെട്ടത്.250 ഏക്കറോളം കൃഷി ഇറക്കുന്ന പ്രദേശത്ത് പറക്കുഴി നിർമിച്ച് മോട്ടോർ പുരയും മോട്ടറും സ്ഥാപിക്കുന്ന പ്രവൃത്തിയാണ് അപ്രതീക്ഷിതമായി പാതി വഴിയിൽ നിർത്തിയത്.തോടിന്റെ ആഴം കൂട്ടൽ നടപടിയാണ് വെള്ളം കയറിയതോടെ തടസപ്പെട്ടത്.പ്രവൃത്തി തടസപ്പെട്ടത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.കാലവർഷം എത്താൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കർഷകരെ ദുരിതത്തിലാക്കി നിർത്താതെ വേനൽ മഴയെത്തിയത്.ഇനി അടുത്ത വേനൽ എത്തിയാൽ മാത്രമെ പ്രവൃത്തി തുടരാൻ കഴിയൂ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.വെള്ളം വറ്റിച്ച് നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം കൃഷിയിറക്കാൻ കഴിയില്ലെന്നും അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം