26 April 2024 Friday

കുന്നംകുളത്ത് പട്ടാമ്പി റോഡിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം:ഒരാള്‍ക്ക് കുത്തേറ്റു.

ckmnews

കുന്നംകുളത്ത് പട്ടാമ്പി റോഡിലെ  പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ സംഘര്‍ഷം:ഒരാള്‍ക്ക് കുത്തേറ്റു.


കുന്നംകുളത്ത് പട്ടാമ്പി റോഡിലെ  പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിൽ ഉണ്ടായ സംഘര്‍ഷത്തിൽ

 ഒരാള്‍ക്ക് കുത്തേറ്റു.പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസ് (19) നാണ് കുത്തേറ്റത്.

 ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പട്ടാമ്പി റോഡില്‍ പാറയില്‍ പള്ളിക്ക് എതിര്‍വശമുള്ള പമ്പിലാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ്  അനസും മറ്റൊരു സുഹൃത്ത് കൂടി പെട്രോൾ അടിക്കുന്നതിനായി എത്തിയതായിരുന്നു. പമ്പിലേക്ക് കടക്കുമ്പോൾ ബൈക്ക് മുന്നിലിട്ട് വെട്ടിച്ചത് ചോദ്യം ചെയ്ത് കൊണ്ട് പുറമേനിന്ന് എത്തിയ  രണ്ടുപേർ ഇവരുമായി തർക്കമുണ്ടാകുകയും സംഘർഷത്തിൽ എത്തുകയും ആയിരുന്നു. സംഘർഷത്തിനിടെ യാണ് അനസിന്   കുത്തേറ്റത്.സംഭവത്തോടനുബന്ധിച്ച് ചെറുകുന്ന് സ്വദേശിയായ കേളൻ പ്രദീപിനെ  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശങ്കരപുരം പൂരത്തോടനുബന്ധിച്ച് സമീപത്തുതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തിയത് മൂലമാണ് കൂടുതൽ സംഘർഷം ഒഴിവായത്.