26 April 2024 Friday

എരുമപ്പെട്ടി എസ്ഐയെ ആക്രമിച്ച സംഭവത്തിൽ വെള്ളറക്കാട് സ്വദേശി അറസ്റ്റിൽ

ckmnews

എരുമപ്പെട്ടി എസ്ഐയെ ആക്രമിച്ച സംഭവത്തിൽ  വെള്ളറക്കാട് സ്വദേശി അറസ്റ്റിൽ


എരുമപ്പെട്ടി:വാഹന പരിശോധനക്കിടെ എരുമപ്പെട്ടി എസ്.ഐയ്ക്ക് നേരെയുള്ള ആക്രമണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.വെള്ളറക്കാട് വെള്ളത്തേരി സ്വദേശിയായ കോട്ടപ്പറമ്പില്‍ ഷുഹൈബിനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഷുഹൈബിന്റെ ആക്രമണത്തില്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിനാണ് പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്.ഐയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയില്‍ വെള്ളറക്കാട് വെച്ചായിരുന്നു സംഭവം.ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിര്‍ത്താതെ പോയ ഇയാളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു. ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടികയറിയെന്നും വാക്കേറ്റത്തിനിടയില്‍ പൊലിസ് വാഹനത്തില്‍ ഷുഹൈബിനെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.