01 May 2024 Wednesday

ഇന്റർ ചർച്ച് ക്രിക്കറ്റ് ലീഗ് ചാലിശേരി എം.പി.പി.എം യൂത്ത് അസോസിയേഷൻ ചാമ്പ്യൻമാരായി.

ckmnews

ഇന്റർ ചർച്ച് ക്രിക്കറ്റ് ലീഗ് 

ചാലിശേരി എം.പി.പി.എം യൂത്ത് അസോസിയേഷൻ ചാമ്പ്യൻമാരായി.


ചങ്ങരംകുളം:യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന ജെ എസ് വൈ ഒ വൈ എ (JSOYA ) യൂത്ത്  അസോസിയേഷൻ സംഘടിപ്പിച്ച വന്യ പനയ്ക്കൽ ഗീവർഗീസ് റമ്പാൻ സ്മാരക എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള കുന്നംകുളം മേഖല ഇന്റർ ചർച്ച്  ക്രിക്കറ്റ് ലീഗ് മത്സരത്തിൽ  ചാലിശ്ശേരി എം.പി. പി എം യൂത്ത് അസോസിയേഷൻ ചാമ്പ്യൻമാരായി .പെങ്ങാമുക്ക് ഹൈസ്കൂൾ മൈതാനിയിൽ നടന്ന ബെസ്റ്റ് ഓഫ് ത്രീ മാച്ചിൽ തുടർച്ചയായി രണ്ട് സെന്റിന് എം.വൈ.എം ജെ .എസ് .  ഒ .വൈ .എ പെങ്ങാമുക്കിനെ പരാജയപ്പെടുത്തി  ചാലിശേരി എം.പി.പി.എം.  യൂത്ത് അസോസിയേഷൻ  കുന്നംകുളം മേഖല ചാമ്പ്യന്മാരായി തൃശൂർ ഭദ്രാസന തല മൽസരത്തിലേക്ക് യോഗ്യത നേടി. 

എം.വൈ എം പെങ്ങാമുക്ക് രണ്ടാം സ്ഥാനം നേടി.ചാലിശേരി യൂത്ത് അസോസിയേഷൻ അഞ്ചാം തവണയാണ്  ചാമ്പ്യൻമാരാക്കുന്നത്.മൽസരത്തിൽ ഭദ്രാസന സെക്രട്ടറി അനു മോൻ സി തമ്പി , മേഖല സെക്രട്ടറി സുവിൻ സജി , ജോബിൻ ജോണി , സെറിൻ സാമുവേൽ , തോംസൺ കെ.ജെ  എന്നിവർ നേതൃത്വം നൽകി.