01 May 2024 Wednesday

ടി.ആർ ഉണ്ണികൃഷ്ണന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആദരവ് സമ്മാനിച്ചു

ckmnews

ടി.ആർ ഉണ്ണികൃഷ്ണന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആദരവ് സമ്മാനിച്ചു


പെരുമ്പിലാവ്:ആരോഗ്യരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് പെരുമ്പിലാവ് എഫ് എച്ച് സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ആദരം.ജില്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഉണ്ണികൃഷ്ണനെ ആദരിച്ചത്.കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബാരോഗ്യകേന്ദ്രത്തില്‍ നൂതനമായ ആരോഗ്യക്യാമ്പയിനുകള്‍ സംഘടിപ്പിച്ച് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ആദരം. ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും ഉണ്ണികൃഷ്ണന്‍ ആദരം ഏറ്റുവാങ്ങി.