26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതിഗ്രന്ഥശാല പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഹാൾ ഉദ്ഘാടനം ഏപ്രിൽ 20ന് നടക്കും

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതിഗ്രന്ഥശാല പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഹാൾ ഉദ്ഘാടനം ഏപ്രിൽ 20ന് നടക്കും


ചങ്ങരംകുളം:ചങ്ങരംകുളംസാംസ്കാരിക സമിതിഗ്രന്ഥശാല പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഹാൾ ഉദ്ഘാടനം ഏപ്രിൽ 20ന് ബുധനാഴ്ച 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്ററുടെ സ്മാരകമായി നിർമ്മിച്ച ഓഡിറ്റോറിയം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും.ദേശത്തിൻ്റെ ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാടിനെ ചടങ്ങിൽ ആദരിക്കും.പരമേശ്വരൻ നമ്പൂതിരി മാസ്റ്ററുടെ സഹധർമ്മിണി ആര്യ അന്തർജ്ജനം അഭിവന്ദ്യ ഗുരുനാഥൻസി ശിവശങ്കരൻ മാസ്റ്റർ എന്നിവരേയും ആദരിക്കും.എഴുത്തിൻ്റ അമ്പതാണ്ട് പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണൻ അബുദാബി ശക്തി അവാർഡ് നേടിയ ഡോ ഇ എം സുരജപാവങ്ങളുടെ മാലാഖ എന്നറിയപ്പെടുന്ന നർഗീസ് ബീഗം എന്നിവരെ അനുമോദിക്കുമെന്നും ഭാരവാഹികൾ  അറിയിച്ചു.പി വി പ്രകാശ് കെ വി ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും.ടി രാമദാസിൻ്റെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും. ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് പ്രസിഡണ്ട് എം എം ബഷീർ എക്സിക്യുട്ടീവ് അംഗങ്ങളായ എം ശ്രീധരൻ പി എൻ കൃഷ്ണൻ നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.