26 April 2024 Friday

എടപ്പാൾ റീജീയണൽ വർക്ക്ഷോപ്പിൽ അനിശ്ചിതകാല റിലേ നിരാഹര സത്യാഗ്രഹം ആരംഭിച്ചു

ckmnews

എടപ്പാൾ റീജീയണൽ വർക്ക്ഷോപ്പിൽ

അനിശ്ചിതകാല റിലേ നിരാഹര സത്യാഗ്രഹം ആരംഭിച്ചു


എടപ്പാൾ: കെ എസ് ആർ ടി സി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി ഇ എ (സി ഐ ടി യു ) ൻ്റെ നേത്യത്വത്തിൽ എടപ്പാൾ റീജീയണൽ വർക്ക്ഷോപ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു, അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പി എ മുഹമ്മദലി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു,അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻകെ അബ്ദുൾ റൗഫ് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ വി മോഹനൻ അഭിസംബോധന ചെയ്ത് സംസാരിച്ചു