26 April 2024 Friday

സെന്റ് ഒസ്താത്തിയോസ് സ്ളീബ യാക്കോബായ സുറിയാനി പള്ളിയിലെ സുവിശേഷ യോഗം സമാപിച്ചു

ckmnews

സെന്റ് ഒസ്താത്തിയോസ് സ്ളീബ യാക്കോബായ സുറിയാനി പള്ളിയിലെ സുവിശേഷ യോഗം സമാപിച്ചു


ചങ്ങരംകുളം:എറണാകുളം  സെൻറ് ഒസ്താത്തിയോസ് സ്ളീബ  യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കൂടി നമസ്കാരവും  വചനപ്രഘോഷണവും നടത്തി.ഞായറാഴ്ച വൈകിട്ട് കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി ഹാൾ സെന്റ് ഒസ്താത്തിയോസ് നഗറിൽ സന്ധ്യാനമസ്കാരവും തുടർന്ന് ഗാനശുശ്രൂഷയും ഉണ്ടായി.തുടർന്നു നടന്ന സുവിശേഷ യോഗത്തിൽ ടി.വി പ്രഭാഷകൻ ഫാ എൽദോസ് പുളിഞ്ചോട്ടിൽ വചനപ്രഘോഷണം നടത്തി . സ്നേഹ വിരുന്നും ഉണ്ടായി.കുന്നംകുളം , ചാലിശ്ശേരി , ചേലക്കര , പെങ്ങാമുക്ക് , പാർന്നൂര് തുടങ്ങിയ ദേശങ്ങളിൽ നിന്ന് എറണാകുളത്ത് താമസിക്കുന്ന നൂറ്റിഅറപ ത്തോളം കുടുംബാംഗങ്ങളാണ് ഇടവകയിൽ ഉള്ളത്.സുവിശേഷ യോഗത്തിന് വികാരി  ഫാ.  സ്ളീബ കളരിക്കൽ , ട്രസ്റ്റി പി.കെജിജു ചാലിശേരി , സെക്രട്ടറി പി.പി. ഷാജു ചേലക്കര, കമ്മിറ്റി ഭാരവാഹികളായ പി കെ ശാമു ചാലിശ്ശേരി , സി.സി ജോൺസൺ പാറന്നൂര് , കെ.പി സജി ചാലിശേരി , സി.ജി മിൽട്ടൺ പാർന്നൂര് , എം.കെ എൽദോസ് , കെ.പി. റോയ് ചേലക്കര , എ.ഐ ഡേവീസ് ചാലിശേരി , എ.ഐ സോളമൻ , സി.വി. ഷിബു ചാലിശേരി, ടി.സി സജി  എന്നിവർ നേതൃത്വം നൽകി.