26 April 2024 Friday

കുവൈറ്റിൽ,ലിഫ്റ്റിൽ കുടുങ്ങി ചമ്രവട്ടം സ്വദേശി മരിച്ചു

ckmnews


കുവൈത്ത്‌ സിറ്റി:കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ്‌ മരണമടഞ്ഞു.മലപ്പുറം ചമ്ര വട്ടം സ്വദേശി ഷാഫി ആണു മരണമടഞ്ഞത്‌.ഇന്നലെ രാത്രി 8 മണിയോടെ മംഗഫിൽ ആണ് സംഭവം നടന്നത്‌. മംഗഫിലെ ബ്ലോക്ക്‌ 4 ലെ ബക്കാല ജീവനക്കാരനായ ഇദ്ദേഹം അപകടം സംഭവിച്ച കെട്ടിടത്തിൽ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു.ഇദ്ദേഹം കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണു അപകടം ഉണ്ടായത്‌. അഗ്നി രക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്‌.മൃത ദേഹം ഫോരൻസിക്‌ പരിശോധനക്കായി മോർച്ചറിയിലേക്ക്‌ മാറ്റി.