26 April 2024 Friday

ഓസ്കാർ പുരസ്കാര വിതരണം നാളെ

ckmnews

94ആമത് ഓസ്കർ പുരസ്കാര വിതരണം നാളെ. അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള ഡോൾബി തീയറ്ററിൽ വച്ചാണ് സിനിമാ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങൾ വിതരണം ചെയ്യുക. സൂപ്പർ ബൗൾ, വിൻ്റർ ഒളിമ്പിക്സ് എന്നിവയുടെ പശ്ചാത്തലത്തിൽ സാധാരണയിലും വൈകിയാണ് ഇക്കുറി ഓസ്കർ വിതരണം.

ചരിത്രത്തിൽ ആദ്യമായി മികച്ച ചിത്രത്തിനായി 10 സിനിമകൾ മത്സരിക്കുന്നുണ്ട്. ഇക്കൊല്ലം മുതൽ എല്ലാ വർഷവും 10 സിനിമകൾ നാമനിർദ്ദേശത്തിലുണ്ടാവും. ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ത്രീകൾ അവതാരകരാവുന്ന ഓസ്കർ കൂടിയാണ് ഇത്. ഏമി ഷൂമർ, വാൻഡ സൈക്സ്, റെജീന ഹാൾ എന്നിവരാണ് ഓസ്കർ അവതാരകർ. 12 നാമനിർദ്ദേശങ്ങളുള്ള പവർ ഓഫ് ദി ഡോഗ് ആണ് ഇത്തവണത്തെ ശ്രദ്ധേയ ചിത്രം. നടൻ ബെനഡിക്ട് കമ്പർബാച്ച് ചിത്രത്തിൽ സുപ്രധാന താരത്തെ അവതരിപ്പിച്ചത്. തിമോത്തീ കലാമറ്റ്, സെൻഡായ എന്നിവർ മുഖ്യ വേഷത്തിലെത്തിയ ഡ്യൂണിന് 10 നാമനിർദ്ദേശങ്ങളുണ്ട്.

ഇന്ത്യയിൽ മാർച്ച് 28 പുലർച്ചെ 5 മണി മുതലാവും ഓസ്കർ വിതരണം സംപ്രേഷണം ചെയ്യുക.