26 April 2024 Friday

വീരാന്‍ കുട്ടിയുടെ കവിതകള്‍ ഇംഗ്ളീഷിലേക്ക് ,വിവര്‍ത്തനം ചെയ്തത് ചങ്ങരംകുളം ചിയ്യാനൂര്‍സ്വദേശിനിയായ ജാസ്മിന്‍ അബൂബക്കര

ckmnews



ചങ്ങരംകുളം:പ്രശസ്ത മലയാള കവി വീരാൻകുട്ടിയുടെ തെരഞ്ഞെടുത്ത കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. 
ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിനി ജാസ്മിൻ അബൂബക്കറാണ് ദി സയ്ലൻസ് എന്ന പേരിൽ പരിഭാഷ തയ്യാറാക്കിയത്. 
വാചാലതക്ക് പകരം വാക്കുകളേറ്റവും മിതമായി ഉപയോഗിച്ച്  കൊണ്ടാണ് അദ്ധേഹത്തിൻ്റെ കവിതകൾ.
ചുരുങ്ങിയ വാക്കുകൾ കൊണ്ട് തീഷ്ണമായ ആശയം അനുവാചകർക്ക് നൽകാൻ ശ്രദ്ധിക്കുന്നു എന്നതാണ് വീരാൻകുട്ടിയുടെ കവിതകൾ  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് എന്ന്  ജാസ്മിൻ പറയുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അവതാരിക എഴുതിയ ഗ്രന്ഥം തങ്ങൾ പ്രകാശനം ചെയ്യും.
ചിയ്യാനൂർ സ്വദേശി അബൂബക്കർ ഖദീജ ദമ്പതികളുടെ മകളായ ജാസ്മിൻ ,കക്കിടിപ്പുറം അൽ ഫലാഹ് സ്കൂളിലെ പഠനത്തിന് ശേഷം തൃശ്ശൂർ സെൻറ്റ് മേരീസ് കോളേജിൽ മൈക്രോ ബയോളജി പഠിച്ചുകൊണ്ടിരിക്കുന്നു