27 April 2024 Saturday

തൃശൂർ പൂങ്കുന്നത്ത് സ്കൂട്ടിയിൽ ബസിടിച്ച് പെരുമ്പിലാവ് സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം.

ckmnews

തൃശൂർ പൂങ്കുന്നത്ത് സ്കൂട്ടിയിൽ  ബസിടിച്ച് പെരുമ്പിലാവ് സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം.


പെരുമ്പിലാവ് :തൃശൂർ-കുന്നംകുളം റോഡിൽ പൂങ്കുന്നത്ത് ബസ്സ് സ്കൂട്ടിയിൽ ഇടിച്ച്

 പെരുമ്പിലാവ് സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പെരുമ്പിലാവ് ചക്കിത്തേതിൽ പൂഴിക്കുന്നത്ത് അസ്ലമിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 

ഒമ്പതോടെ കുന്നംകുളം.തൃശൂർ റോഡിൽ 

ദേശാഭിമാനി പ്രസ്സിന് മുന്നിൽ  വെച്ചായിരുന്നു അപകടം നടന്നത്.തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എൻട്രൻസ്  കോച്ചിങ്ങിന് പോകുകയായിരുന്നു അൻസിൽ. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.