26 April 2024 Friday

സർക്കാർ നോട്ടിഫിക്കേഷൻ ഇറങ്ങിയില്ല :കുന്നംകുളത്തെ പുതിയ പോലീസ് സ്റ്റേഷൻ പ്രവർത്തനം വൈകുന്നു

ckmnews

സർക്കാർ നോട്ടിഫിക്കേഷൻ ഇറങ്ങിയില്ല :കുന്നംകുളത്തെ പുതിയ പോലീസ് സ്റ്റേഷൻ പ്രവർത്തനം വൈകുന്നു


കുന്നംകുളം:കുന്നംകുളത്തെ പുതിയ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച സർക്കാർ നോട്ടിഫിക്കേഷൻ ഇറങ്ങാത്തത് പുതിയ പോലീസ് സ്റ്റേഷൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങുന്നത് വൈകിപ്പിക്കുന്നു.നിലവിൽ ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിൽ തന്നെയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ആധുനികരീതിയിൽ പണികഴിപ്പിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി  മാർച്ച് ആറിന് നിർവ്വഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് വകുപ്പുതല നടപടികൾ ഇനിയും പൂർത്തിയാക്കി കിട്ടിയിട്ടില്ല.പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടങ്ങുകയാണെങ്കിലും സർക്കാരിന്റെ പ്രത്യേക നോട്ടിഫിക്കേഷൻ ആവശ്യമുണ്ട്. ഇത് ഇറങ്ങാത്തതാണ് പുതിയ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. എല്ലാ സജ്ജീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടും പുതിയ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിൽ  പലർക്കിടയിലും  പ്രതിഷേധവും ഉയർന്നിട്ടുണ്ട്.സർക്കാർ നോട്ടിഫിക്കേഷൻ വരാതെ ഓഫീസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിക്കില്ലെന്നും ഉടൻ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റേഷൻ എസ്.എച്ച്. ഒ  സി.വി,സൂരജ്  പറഞ്ഞു.