26 April 2024 Friday

കൊരട്ടിക്കരയിൽ റോഡ് മുറിച്ചു കടക്കവേ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു

ckmnews

കൊരട്ടിക്കരയിൽ റോഡ് മുറിച്ചു കടക്കവേ കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു


പെരുമ്പിലാവ് :റോഡ് മുറിച്ചു കടക്കവേ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു.അകതിയൂര്‍ കമ്പിപ്പാലം കാഞ്ചിയത്തുവീട്ടില്‍ ജയപ്രകാശ് (52) ആണ് മരിച്ചത്.വൈകീട്ട് ഏഴരയോടെ കൊരട്ടിക്കര സ്‌ക്കൂളിനു മുന്‍ വശത്തായിരുന്നു അപകടം നടന്നത്.കൂലിപ്പണിക്കാരനായ ജയപ്രകാശ് ജോലി കഴിഞ്ഞു ഭാര്യ വീടായ കൊരട്ടിക്കരയിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കവെ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കയായിരുന്നു.വൈകീട്ട് ഏഴരയോടെ കൊരട്ടിക്കര സ്‌ക്കൂളിനു മുന്‍ വശത്തായിരുന്നു അപകടം. ഇടിച്ച കാറില്‍ തന്നെ നാട്ടുകാര്‍ സമീപത്തെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം റോയല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ. സീമ .

 മകന്‍ : ശിവപ്രസാദ് .