26 April 2024 Friday

കുന്നംകുളത്ത് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം:മാർച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews

കുന്നംകുളത്ത് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം:മാർച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കുന്നംകുളം:അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുന്നംകുളത്തെ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6 ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഇതോടെ ആധുനിക സൗകര്യങ്ങളോടെയുള്ള സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി കുന്നംകുളം മാറും. റിസപ്ഷന്‍, സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പ്രത്യേക മുറികള്‍, രണ്ട് ലോക്കപ്പുകള്‍, വിശാലമായ ഫയല്‍ മുറികള്‍, ടോയ്ലറ്റുകള്‍, പോലീസുകാര്‍ക്കുള്ള വിശ്രമസ്ഥലം എന്നിവ ഉള്‍പ്പെടെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷന്‍ പൊളിച്ചാണ് കഴിഞ്ഞ സെപ്തംബറില്‍ പുതിയ സ്റ്റേഷന് തറക്കല്ലിട്ടത്. തുടര്‍ന്ന് വേഗത്തില്‍ തന്നെ നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. 10,500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈടെക് പൊലീസ് സ്റ്റേഷന്‍ വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗമാണ് പ്രവൃത്തിയുടെ മേല്‍നോട്ടം. രൂപരേഖ തയ്യാറാക്കിയതും പ്രവര്‍ത്തനങ്ങളില്‍ മുഖ്യസഹായം നല്‍കുന്നതും കുന്നംകുളം നഗരസഭ എന്‍ജിനീയറിംഗ് വിഭാഗമാണ്.