26 April 2024 Friday

പെരുമ്പിലാവില്‍ ആരംഭിക്കാനിരിക്കുന്ന ബാറിനെതിരെ ജനകീയ സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


പെരുമ്പിലാവ് :പെരുമ്പിലാവില്‍ ഇനിയൊരു ബാര്‍ കൂടി തുടങ്ങി കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശവാസികളെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ അനുവദിക്കുകയില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പെരുമ്പിലാവില്‍ സ്വകാര്യ ഹോട്ടലിനോടനുബന്ധിച്ചു ആരംഭിക്കാനിരിക്കുന്ന വിദ്യ ബാറിനെതിരെ ജനകീയ ബാര്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.കേരള മദ്യവിരുദ്ധ സമിതി തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയംഗം കെ.കെ. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ബാര്‍ വിരുദ്ധ സമിതി കണ്‍വീനര്‍ എം.എന്‍. സലാഹുദീന്‍ അധ്യക്ഷത വഹിച്ചു. സമര സമിതിയംഗങ്ങളായ ഇ.എം. മുഹമ്മദ് അമീന്‍, എം.എ. കമറുദീന്‍ , മുജീബ് പട്ടേല്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഷാജു മുഹമ്മദുണ്ണി , സഫിയ ടീച്ചര്‍, ഇ.എ. കുഞ്ഞഹമ്മദ്,ഹിഷാം താലിബ്, റസിയ ഷൗക്കത്ത് , എം.എച്ച്. ഫഹീം എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രി , മസ്ജിദ് സ്‌ക്കൂള്‍ എന്നിവയുടെ പരിസരത്ത് ആരംഭിക്കുന്ന ബാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.