26 April 2024 Friday

അരിയിൽ ഷുക്കൂറിന്റെ വേർപാടിന്റെ പത്ത് വർഷങ്ങൾ; പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ച് എം.എസ്.എഫ്.

ckmnews

അരിയിൽ ഷുക്കൂറിന്റെ വേർപാടിന്റെ പത്ത് വർഷങ്ങൾ; പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ച് എം.എസ്.എഫ്.


പൊന്നാനി: അരിയിൽ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് മാർക്സിസ്റ്റ് ഫാസിസത്തിനെതിരെ പ്രധിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ച് എം.എസ്.എഫ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി.പ്രതിഷേധ കൂട്ടായ്മ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു, എം.എസ്.എഫ് മലപ്പുറം ജില്ലാ ക്യാമ്പസ് വിങ് കൺവീനർ ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്മൽ കോക്കൂർ സ്വാഗതവും റിസാൽ നന്നoമുക്ക് നന്ദിയും പറഞ്ഞു.പരിപാടിയിൽ കുഞ്ഞിമുഹമ്മദ് കടവനാട്,എൻ ഫസലുറഹ്മാൻ,അഷ്ഫാഖ് മരക്കടവ്,നിസാർ പി.പി,ഫത്താഹ് എമാറാൾഡ് എന്നിവർ സംസാരിച്ചു.പരിപാടിക്ക് ഷാരൂൺ ജിം റോഡ്,ഷമീം ആലംകോട്,ഫഹദ് മാറഞ്ചേരി,നിഹാസ് വെളിയംകോട്,അസ്‌ലം ആനപ്പടി,ഫഹദ് പഴഞ്ഞി ,ഹാശിർ സി.ച്ച് നഗർ,ആദിൽ അയ്യോട്ടിച്ചിറ എന്നിവർ നേതൃത്വം നൽകി.