08 May 2024 Wednesday

തെരുവുനായ്ക്കൾക്ക്​ മൈക്രോ ചിപ്പിങ്ങുമായി പൊന്നാനി നഗരസഭ

ckmnews


പൊ​ന്നാ​നി: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്കം കു​റി​ച്ചു. തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്.


തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ച്ച്കൊ​ണ്ട് വ​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​യും പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മു​ൾ​പ്പെ​ടെ ന​ൽ​കും. തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷം അ​ന്താ​രാ​ഷ്ട്ര തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​യ മൈ​ക്രോ ചി​പ്പി​ങ്​ ന​ട​ത്തി തി​രി​കെ വി​ടും.

കു​ത്തി​വെ​പ്പു​ക​ൾ​ക്കു​ശേ​ഷം പി​ടി​കൂ​ടി​യ ഇ​ട​ങ്ങ​ളി​ൽ ത​ന്നെ തെ​രു​വു​നാ​യ്ക്ക​ളെ തി​രി​ച്ചു​വി​ടും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഇ



തെരുവുനായ്ക്കൾക്ക്​ മൈക്രോ ചിപ്പിങ്ങുമായി പൊന്നാനി നഗരസഭ


പൊ​ന്നാ​നി: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് മൈ​ക്രോ​ചി​പ്പ് ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്കം കു​റി​ച്ചു. തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്.


തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ച്ച്കൊ​ണ്ട് വ​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​യും പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മു​ൾ​പ്പെ​ടെ ന​ൽ​കും. തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷം അ​ന്താ​രാ​ഷ്ട്ര തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​മാ​യ മൈ​ക്രോ ചി​പ്പി​ങ്​ ന​ട​ത്തി തി​രി​കെ വി​ടും.

കു​ത്തി​വെ​പ്പു​ക​ൾ​ക്കു​ശേ​ഷം പി​ടി​കൂ​ടി​യ ഇ​ട​ങ്ങ​ളി​ൽ ത​ന്നെ തെ​രു​വു​നാ​യ്ക്ക​ളെ തി​രി​ച്ചു​വി​ടും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് മൈ​ക്രോ​ചി​പ്പ് ന​ൽ​കു​ന്ന​ത്.



2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​വും എ​റ​ണാ​കു​ളം കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ശ്ര​ദ്ധ മൊ​ബൈ​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​സെ​മി​നേ​ഷ​ൻ ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ​ർ​വി​സ് എ​ന്ന വ​നി​ത സ്വ​യം​തൊ​ഴി​ൽ സം​രം​ഭ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.



ഈ​ശ്വ​ര​മം​ഗ​ലം ഇ​റി​ഗേ​ഷ​ൻ ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ് യൂ​നി​റ്റി​ന്‍റെ മൊ​ബൈ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി വെ​റ്റ​റി​ന​റി ഹോ​സ്പി​റ്റ​ൽ. ഒ​രു വെ​റ്റ​റി​ന​റി ഡോ​ക്ട​റും വെ​റ്റ​റി​ന​റി ന​ഴ്സും അ​നി​മ​ൽ ഹാ​ന്‍റ്​​​ലേ​ഴ്സും അ​ട​ക്ക​മു​ള്ള സം​ഘം ഇ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ക്കു​ന്ന എ.​ബി.​സി എ.​ആ​ർ പ​ദ്ധ​തി ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചു​വ​ടു​വെ​പ്പ്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം നി​ർ​വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ര​ജീ​ഷ് ഊ​പ്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു സി​ദ്ധാ​ർ​ഥ​ൻ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​നാ​സു​ദേ​ശ​ൻ, കൗ​ൺ​സി​ല​റും മൃ​ഗ​സം​ര​ക്ഷ​ണ വ​ർ​ക്കി​ങ്​ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ പി. ​ഷാ​ഹു​ൽ ഹ​മീ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. ബാ​ബു, ഇ​ക്ബാ​ൽ മ​ഞ്ചേ​രി, നി​ഷാ​ദ്, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സി​നി, ഡോ. ​അ​ങ്കി​ര​സ്, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്വാ​മി​നാ​ഥ​ൻ, ജെ.​എ​ച്ച്.​ഐ സു​ഷ, ശ്ര​ദ്ധ യൂ​നി​റ്റ് സി.​ഒ പ്രി​യ പ്ര​കാ​ശ​ൻ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​സ്. അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.