27 April 2024 Saturday

ആംബുലൻസ് ഡ്രൈവർമാർക്ക് ഇൻഷൂറൻസ് പരിരക്ഷയുമായ് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി

ckmnews

ആംബുലൻസ് ഡ്രൈവർമാർക്ക് ഇൻഷൂറൻസ് പരിരക്ഷയുമായ് ഷെയർ

ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി


കുന്നംകുളം:കുന്നംകുളം മേഖലയിലെ ആംബുലൻസ് ഡ്രൈവർമാർക്കായി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കിയ ഇൻഷൂറൻസ് പരിരക്ഷയുടെ പോളിസികളുടെ വിതരണം തൃശ്ശൂർ സ്പെഷ്യൽ ബ്രാഞ്ച് ഏ.സി.പി എം.കെ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. നഗരസഭാ കൗൺസിലറും ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ 

ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സലീം ചിറക്കൽ, ഫാ:സ്റ്റീഫൻ ജോർജ്, പി.എം ഷെരീഫ് , സക്കറിയ ചീരൻ, പി.എം ബെന്നി എന്നിവർ സംസാരിച്ചു.

 85000 രൂപ ചിലവിൽ 3 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ്സ് ചികിത്സയും 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷൂറൻസുമാണ് 13 ആംബുലൻസ് ഡ്രൈവർമാർക്കായി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഒരു വർഷത്തേക്ക് ഒരുക്കി നൽകുന്നത്.അഡ്വ. പ്രിനു പി.വർക്കി സ്വാഗതവും ജിനാഷ് തെക്കേക്കര നന്ദിയും പറഞ്ഞു.