27 April 2024 Saturday

ബസ്സിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews

ബസ്സിൽ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ കുന്നംകുളം പോലീസിന്റെ പിടിയിൽ


കുന്നംകുളം:ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

മുളങ്കുന്നത്തുകാവ് കുറ്റൂർ കരുവാൻ വീട്ടിൽ അച്യുതൻ മകൻ ഉണ്ണികൃഷ്ണൻ(49)ആണ് അറസ്റ്റിലായത്.കുന്നംകുളം എസ് എച്ച് ഒ. വി സി സൂരജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.മുൻപും ഉണ്ണികൃഷ്ണൻ ഇത്തരത്തിൽ ബസിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്.ഇയാൾ ശല്യം ചെയ്തതോടെ മനഃസാന്നിധ്യത്തോടെ ശക്തമായി പ്രതികരിച്ച യുവതിയെ പോലീസ് അഭിനന്ദിച്ചു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഷക്കീർ അഹമ്മദ്,ബാലരാജൻ, സിപിഒ രമേശ് എന്നിവരും ഉണ്ടായിരുന്നു.