26 April 2024 Friday

കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം:പൈലിംഗ് പ്രവൃത്തികൾക്ക് തുടക്കം

ckmnews

കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം:പൈലിംഗ് പ്രവൃത്തികൾക്ക് തുടക്കം


മിനി പമ്പ:കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലത്തിനായുള്ള പൈലിംഗ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിൻ്റെ മുന്നോടിയായാണ് കരാർ കമ്പനി പൈലിംഗ് ജോലികൾ പുഴയിൽ തുടങ്ങിയിരിക്കുന്നത്.മലബാറിൻ്റെ കവാടം" എന്ന് വിളിക്കപ്പെട്ട ചരിത്രപ്രസിദ്ധമായ പഴയ കുറ്റിപ്പുറം പാലത്തെ നില നിർത്തി ആ പാലത്തിലുടെ കുറ്റിപ്പുറം - എടപ്പാൾ - തൃശുർ യാത്രക്കാർക്കും വാഹനങ്ങൾക്കും പാതയൊരുക്കും എന്നാണ് ദേശീയ പാത അലൈൻമെൻറ് വിദഗ്ദ്ധർ നൽകുന്ന സൂചന.പുതുതായി നിർമിക്കുന്ന പാലത്തിലുടെ ദേശീയ പാതയിലെ വാഹനങ്ങൾ മാത്രമാകും കടന്ന് പോവുക എന്നാണറിയുന്നത്