26 April 2024 Friday

ഡയാലിസിസ് രോഗികൾക്കുള്ള ഹീമോ ഡയാലിസിസ് മെഷീൻ സമർപ്പണവും ആരോഗ്യ ജീവ കാരുണ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും നടന്നു.

ckmnews

ഡയാലിസിസ്  രോഗികൾക്കുള്ള ഹീമോ ഡയാലിസിസ് മെഷീൻ  സമർപ്പണവും ആരോഗ്യ ജീവ കാരുണ്യ പ്രവർത്തകരെ

ആദരിക്കൽ ചടങ്ങും  നടന്നു.


ചങ്ങരംകുളം:ജീവകാരുണ്യ  മേഖലയിൽ 

പ്രവർത്തിച്ചു  കൊണ്ടിരിക്കുന്ന കരുണ ചങ്ങരംകുളം  ചാരിറ്റിയുടെ  മൂന്നാം  വാർഷിക ആഘോഷങ്ങളുടെ  ഭാഗമായി ഡയാലിസിസ്  രോഗികൾക്കായി വാങ്ങിയ ഡയാലിസിസ് മിഷൻ സമർപ്പണവും ആരോഗ്യ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം  നൽകിയവരെ  ആദരിക്കലും  ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ  വെച്ച്  നടന്നു. കോവിഡ്   പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വളരെ ലളിതമായി നടത്തിയ പരിപാടിയിൽ കരുണ ചങ്ങരംകുളം ചാരിറ്റി  പ്രസിഡന്റ്‌ ഷറഫു മാന്തടം അധ്യക്ഷത വഹിച്ചു.കരുണ സെക്രട്ടറി അഷറഫ് പള്ളിക്കര സ്വാഗതം  പറഞ്ഞു.സൺറൈസ് ഹോസ്പിറ്റൽ ഡോക്ടർ ഹഫീസ്  റഹ്മാൻ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.മുഖ്യ രക്ഷധികാരികളായ ഉണ്ണികൃഷ്ണൻ മൂക്കുതലയും ശങ്കരൻ പന്താവൂരും ഡോക്ടർ ഹഫീസ് റഹ്മാനെ പൊന്നാടയണിയിക്കുകയും ഹമീദ് കെപി മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു, ചടങ്ങിൽ സൺറെയ്സ് ഹോസ്പിറ്റൽ മാനേജർ,ഡയാലിസിസ് സെന്ററിലെ സ്റ്റാഫുകൾ എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കുഞ്ഞുട്ടി, മജീദ് പാവിട്ടപ്പുറം,ചമയം ഇബ്രാഹീം, വിനോദ്,കെ പിള്ള,ഷൈൻ മോഹൻ,സിദ്ധീഖ് നന്നംമുക്ക്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കരുണയുടെ ഭാരവാഹികളായഇബ്രാഹിംഷാജഹാൻ, അർഷദ് കെഎച്ച് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.സത്താർ പെരുമുക്ക് നന്ദി പ്രകാശിപ്പിച്ചു