01 May 2024 Wednesday

47 മാഗസീനുകളുമായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ

ckmnews

47 മാഗസീനുകളുമായി പെരുമ്പിലാവ് അൻസാർ

ഇംഗ്ലീഷ് സ്കൂൾ 


പെരുമ്പിലാവ്:കോവിഡ് പ്രതിസന്ധിക്കിടയിലും മാഗസീനുകളുടെ പെരുമഴ സൃഷ്ടിക്കുകയാണ് അൻസാർ ഇംഗ്ലീഷ് സ്കൂൾ. പഠന പ്രവർത്തനങ്ങൾ പോലും പൊതുവെ അവതാളത്തിലായ സാഹചര്യത്തിലാണ് സർഗാവിഷ്കാരങ്ങളുടെ വസന്തമൊരുക്കി അൻസാർ മാതൃകയാവുന്നത്. രണ്ടരമാസത്തെ സ്കൂൾ പ്രവർത്തനമാണ് വീണുകിട്ടിയതെങ്കിലും മികച്ച ആസൂത്രണം കൊണ്ടാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായതെന്ന് പ്രിൻസിപ്പൽ ഡോ.സലിൽ ഹസ്സൻ പറഞ്ഞു.


ഏഴാം ക്ലാസ്സുവരെ ഒരു ക്ലാസില്‍ ഒരു മാഗസീൻ എന്ന രീതിയിലും എട്ടാം ക്ലാസ്സുമുതൽ ഒരു ഡിവിഷനില്‍ ഒരു മാഗസീൻ എന്ന വിധത്തിലുമാണ് 47 മാഗസീനുകൾ പിറവിയെടുക്കുന്നത്‌. 


കഥ, കവിത, ലേഖനം. ചിത്രരചന, തുടങ്ങി എല്ലാ ചേരുവകളും മനോഹരമായി കോർത്തിണക്കിയ വിവിധ പേരുകളിൽ ആകർഷകമായ കവർ പേജുകളോടെയാണ് ഈ മാഗസീനുകൾ വിദ്യാർത്ഥികളുടെ കൈകളിലെത്തിച്ചത്.

അഞ്ച് വ്യത്യസ്ത പരിപാടികളിലായാണ് ഇവയൊക്കെ പ്രകാശനം ചെയ്തത്. വിവിധങ്ങളായ കലാപരിപാടികൾ പ്രകാശനച്ചടങ്ങുകളെ ധന്യമാക്കി. യൂട്യൂബിലൂടെ രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാനായി.

പ്രിൻസിപ്പൽ ഡോ.സലിൽ ഹസ്സൻ, വൈസ് പ്രിൻസിപ്പൽ ശ്രീമതി സാഹിറ അഹമ്മദ്, ജൂനിയർ പ്രിനിസിപ്പൽ മാരായ ഷൈനി ഹംസ, സാജിത റസാഖ്. നിമ്മി, ഷബിത. എന്നിവർ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം എഴുപത്തിയാറു മാഗസീനുകള്‍ പ്രസിദ്ധീകരിച്ച് അന്‍സാര്‍ സ്കൂള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു.