26 April 2024 Friday

പൊൽപ്പാക്കര ബ്ലോസം പബ്ലിക്ക് സ്കൂളിലെ വാർഷിക സ്പോർട്ട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.

ckmnews


എടപ്പാൾ: പൊൽപ്പാക്കര ബ്ലോസം പബ്ലിക്ക് സ്കൂളിലെ വാർഷിക സ്പോർട്ട്സ് മീറ്റ് സിനിമ നിർമ്മാതാവ് ചട്ടിക്കൽ മാധവൻ സ്കൂൾ ലീഡർ എ.അനന്തന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ. പ്രകാശ് അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജർ ടി.എ ദിവാകരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. പ്രശാന്ത്, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.ബി സിനി, എം.പി സുന്ദരൻ, സ്പോർട്ട്സ് ഇൻ ചാർജ്ജ് സൂരജ് , സ്പോർട്ട്സ് ക്യാപ്റ്റൻ ടി.എ രോഹിത്ത് സംസാരിച്ചു. എം.കെ സുബിത സ്വാഗതവും, സി.കെ സീന നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മീറ്റ് ഇന്ന് സമാപിക്കും.


ഫോട്ടോ: പൊൽപ്പാക്കര ബ്ലോസം പബ്ലിക്ക് സ്കൂളിലെ വാർഷിക സ്പോർട്ട്സ് മീറ്റ് സിനിമ നിർമ്മാതാവ് ചട്ടിക്കൽ മാധവൻ സ്കൂൾ ലീഡർ എ. അനന്തന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.