09 May 2024 Thursday

കൊറോണ ഭീതി:മാസ്ക്,സാനിറ്റൈസർ കിട്ടാനില്ല

ckmnews



കോറോണ മുൻകരുതലിനായുള്ള മുഖാവരണങ്ങൾ കിട്ടാനില്ല.സംസ്ഥാനത്ത് പല പ്രധാന ടൗണുകളിലും മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഖാവരണം പൂർണമായി വിറ്റഴിഞ്ഞതായി കച്ചവടക്കാർ പറയുന്നു. തുടക്കത്തിൽ 4 – 5 രൂപയ്ക്ക് ലഭ്യമായിരുന്ന 2 ലെയർ മാസ്കുകളുടെ വില പിന്നീട് 10,15,രൂപയിലേക്ക് ഉയര്‍ന്നിരുന്നു.പിന്നീട് 20 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. 10 രൂപയുടെ 3 ലെയർ മാസ്കിന് 24 രൂപ വരെ വിലയായി. 40 രൂപ വിലയുണ്ടായിരുന്ന എൻ 95 മാസ്കുകൾക്ക് 80 മുതൽ 200 രൂപ വരെയും ആയിട്ടുണ്ട്. കൈകൾ വൃത്തിയാക്കുന്നതിനുള്ള ഹാൻഡ് സാനിറ്റൈസറുകൾക്കും ഇപ്പോൾ ആവശ്യക്കാർ കൂടി. ഇതോടെ ഇവയ്ക്കും ക്ഷാമം ഉണ്ട്.വില വര്‍ദ്ധിച്ചതോടെ ചെറുകിട സ്ഥാപനങ്ങളിലൊന്നും മാസ്ക് കിട്ടാത്ത അവസ്ഥയാണ്.മാസ്ക് കിട്ടാതെ ആയതോടെ ടവ്വല്‍ തോര്‍ത്ത് മുണ്ട് എന്നിവ ഉപയോഗിച്ച് മുഖം മറക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്