26 April 2024 Friday

വാഹനപരിശോധനയിൽ നിറുത്താതെ പോയ ബൈക്ക് പോലീസ് കണ്ടെത്തി:പ്രശ്നപരിഹാരത്തിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എസ് ഐ മുഖത്തടിച്ചു

ckmnews



കുന്നംകുളം:ബൈക്ക് നിറുത്താതെ പോയ സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി കുന്നംകുളം പോലീസ് 

സ്റ്റേഷനിലെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ എസ് ഐ മുഖത്തടിച്ചു.സിപിഎം നേതാക്കളുടെ  ഇട

പെടലിനെ തുടർന്ന് അസി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ ഒത്തുതീർന്നു.പോർക്കുളം പഞ്ചായത്തിലെ വെട്ടിക്കടവ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂർ ഷാജു (47) വിനാണ് മർദ്ദനമേറ്റത്.

ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ബൈക്കിൽ സഞ്ചരിക്കുമ്പോൾ കിഴൂരിൽ വെച്ച് പോലീസ് കൈകാട്ടിയിട്ടും നിറുത്താതെ പോയതാണ് സംഭവത്തിന് തുടക്കമായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് നിറുത്താതെ പോയതോടെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് ഉടമയെ കണ്ടത്തുകയായിരുന്നു.

ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചതോടെ ബൈക്ക് ഓടിച്ച യുവാവുമൊത്ത് ബൈക്കുമായി സ്റ്റേഷനിൽ എത്തിയതായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി.യുവാവിൽ നിന്ന് ലൈസൻസ് വാങ്ങിയ ശേഷം ബൈക്ക് 

സ്റ്റേഷനിൽ വെച്ചു പോകാൻ ആവശ്യപെടുകയായിരുന്നു.മൂന്ന് മാസം കഴിഞ്ഞിട്ട് വന്നാൽ മതിയെന്നായിരുന്നു എസ് ഐ പറഞ്ഞത്. ഇത് കേട്ട ബ്രാഞ്ച് സെക്രടറി പിഴ അടച്ച് വാഹനം വിട്ടു തരണമെന്നാവശ്യപ്പെട്ടു.ഇതിനിടെ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സ്വയം പരിചയപെടുത്തിയതോടെ പ്രകോപിതനായ എസ് ഐ ഷാജുവിന്റെ മുഖത്തടിക്കുകയായിരുന്നു.പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനിൽ നിറുത്തി.വൈകീട്ടോടെ  പോർക്കുളം പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റു സിപിഎം നേതാക്കളെ അസി പോലീസ് കമ്മീഷണർ വിളിച്ചു വരുത്തി എസ്ഐ യെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നുഎസ് ഐ യെ സ്ഥലം മാറ്റാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിപ്പിച്ചത്.ഇതിനിടയിൽ സംഭവം ഒതുക്കി തീർക്കാൻ  സിപിഎമ്മിലെ ഒരു വിഭാഗം ആദ്യം  ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്.