26 April 2024 Friday

സ്വപ്നങ്ങൾക്ക് മേൽ പാലം ചിറക് വിടർത്തി:ആഹ്ളാദത്തിമർപ്പിൽ എടപ്പാൾ

ckmnews

സ്വപ്നങ്ങൾക്ക് മേൽ പാലം ചിറക് വിടർത്തി:ആഹ്ളാദത്തിമർപ്പിൽ എടപ്പാൾ


എടപ്പാൾ:വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം.മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചു തൃശൂർ - കുറ്റിപ്പുറം പാതയിൽ എടപ്പാൾ ടൗണിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കൊണ്ട് വന്ന മേൽപാലം എന്ന സ്വപ്ന പദ്ധതിയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായത്.ആഹ്ലാദാരവങ്ങൾ നിറഞ്ഞ വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് ഉൽഘാടന വിസ്മയ ചടങ്ങ് അരങ്ങേറിയത്.കാലത്ത് 10 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി അബ്ദുറഹിമാൻ,ഇടി മുഹമ്മദ് ബഷീർ എംപി,കെടി ജലീൽ എംഎൽഎ,പി നന്ദകുമാർ എംഎൽഎ തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖർ സാക്ഷ്യം വഹിച്ചു.ആയിരങ്ങളാണ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് കാണാൻ എടപ്പാളിൽ എത്തിയത്.നാടൻ കലാരൂപങ്ങളും,വാദ്യമേളങ്ങളും കൊണ്ട് വർണശഭളമായിരുന്നു ഉദ്ഘാടന ചടങ്ങുകൾ