27 April 2024 Saturday

കുന്നംകുളം കോമള ബേക്കറി സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ

ckmnews

കുന്നംകുളം കോമള ബേക്കറി സുരക്ഷാ ജീവനക്കാരൻ മരിച്ച നിലയിൽ

കുന്നംകുളം: ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റോഡിലുള്ള കോമള ഹോട്ടലിലെ സുരക്ഷാ ജീവനക്കാരൻ മരത്തംകോട് വടാശ്ശേരി കുഞ്ഞൻ മകൻ കുട്ടൻ (63) ആണ് മരിച്ചത്. പുലർച്ച മുറ്റത്ത് കമിഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം. വസ്ത്രങ്ങളും ശരീരത്തിൽ നിന്നും മാറിയ നിലയിൽ ആയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. അതേ സമയം സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ നിന്നും അതി വേഗത്തിൽ നെഞ്ചു തടവി ഇയാൾ പുറത്ത് വരുന്നതും കുഴഞ്ഞു വീണ് പിടഞ്ഞു മരിക്കുന്നതും ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഉണ്ടെന്ന് പറയുന്നു. ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.