09 May 2024 Thursday

ദൃശ്യവിസ്മയം തീർത്ത് ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ 40 അടി ഉയരമുള്ള ക്രിസ്മസ് ട്രീ

ckmnews

ദൃശ്യവിസ്മയം തീർത്ത് ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ 40 അടി ഉയരമുള്ള ക്രിസ്മസ്  ട്രീ


ചങ്ങരംകുളം:  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നാൽപത് അടി ഉയരം ഉള്ള വലിയ ക്രിസ്മസ്  ട്രീ മനോഹര കാഴ്ചയായി .എം.പി പി എം യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ യാക്കോബായ സുറിയാനി ചാപ്പൽ മുറ്റത്താണ്  നാൽപത്  അടി ഉയരത്തിലുള്ള വൈദ്യുത ദീപാലങ്കാരത്തോടെയുള്ള ട്രീ ഒരുക്കിയത്.പത്ത് ദിവസം ഇരുപത്തോളം അംഗങ്ങൾ രാത്രി സമയങ്ങളിൽ പണി എടുത്താണ്  ട്രീ നിർമ്മിച്ചത്.പതിനാഞ്ചായിരത്തോളം എൽ.ഇ.ഡി ബൾബുകളും നിരവധി നിയോൺ നക്ഷത്രങ്ങളും ട്രീ യിൽ  ഘടിപ്പിച്ചിട്ടുണ്ട് .ജനുവരി ആറ് പിണ്ടി പെരുന്നാൾ  വരെ വൈകീട്ട് ട്രീ പ്രകാശിക്കും.വെള്ളിയാഴ്ച  സന്ധ്യാപ്രാർത്ഥനക്കു ശേഷം രാത്രി യിൽ  ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ട്  ട്രീ യുടെ  സ്വിച്ച് ഓൺ കർമ്മം ചെയതു.

പള്ളിയിൽ  കുടുംബ യൂണിറ്റുകൾ നിർമ്മിച്ച  പത്തോളം  പുൽക്കൂടുകളും നയന മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.ട്രീ യുടെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കുവാനും ,കാഴ്ച കാണുവാനും നിരവധി പേരാണ് എത്തുന്നത്.