26 April 2024 Friday

ചാലിശ്ശേരി ഇടവക അംഗങ്ങളുടെ ക്രിസ്മസ് കരോൾ എറണാകുളത്ത് സമാപിച്ചു

ckmnews

ചാലിശ്ശേരി ഇടവക അംഗങ്ങളുടെ

ക്രിസ്മസ് കരോൾ

എറണാകുളത്ത് 

സമാപിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി  യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എറണാകുളം സെൻറ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് കുടുംബ യൂണിറ്റിൻ്റെ കീഴിലുള്ള യൂത്ത് അസോസിയേഷൻ്റെ  നേതൃത്യത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന ക്രിസ്മസ് കരോൾ വ്യാഴാഴ്ച സമാപിച്ചു.ഇടവകക്ക് കീഴിൽ കളമശ്ശേരി , കണ്ടനാട് , പാലാരിവട്ടം ,വടുതല തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന 28 കുടുംബങ്ങളുടെ ഭവനങ്ങളിൽ എത്തിയാണ് കുടുംബ യൂണിറ്റിൻ്റ് അംഗങ്ങൾ കരോൾ നടത്തിയത്.ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചും ,മധുരം നൽകിയും    കരോൾ വർണ്ണഭമായി.പരിപാടികൾക്ക്  ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ട്  ,യൂണിറ്റ്  വൈസ് പ്രസിഡൻ്റ് പി.കെ ജിജു   , സെക്രട്ടറി പി കെ ശാമു , ജോ: സെക്രട്ടറി കെ.വി.ഷാജു , ട്രഷറർ എ.ഐ ഡേവീസ് യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജീസ് ജോസ് , ഫെമിൻ ഡേവീസ്     എന്നിവർ നേതൃത്വം നൽകി.