26 April 2024 Friday

ഉത്സവ ആഘോഷത്തിന് സമാഹരിച്ച തുക വിദ്യര്‍ത്ഥിയുടെ ചികിത്സക്ക് സമ്മാനിച്ച് വരവ് കമ്മിറ്റിയുടെ മാതൃക

ckmnews

ഉത്സവ ആഘോഷത്തിന് സമാഹരിച്ച തുക വിദ്യര്‍ത്ഥിയുടെ ചികിത്സക്ക് സമ്മാനിച്ച് വരവ് കമ്മിറ്റിയുടെ മാതൃക

                        

എടപ്പാള്‍:ഉത്സവ ആഘോഷത്തിന് സമാഹരിച്ച തുക വിദ്യര്‍ത്ഥിയുടെ ചികിത്സക്ക് സമ്മാനിച്ച് ക്ഷേത്ര വരവ് കമ്മിറ്റിയുടെ മാതൃക.കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്തും സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചുമാണ് തണ്ടിലം അരയാൽക്കൽ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഉപേക്ഷിച്ചത്.തുടർന്ന് പൂരാഘോഷത്തിന് വേണ്ടി തണ്ടിലം ഒരുമ വരവ് കമ്മറ്റി നാട്ടുകാരുടെ പക്കൽ നിന്നും സ്വരൂപിച്ച 25745.00 രൂപയാണ് കൺജെനിറ്റൽ ബോൺമാരോ ഫെയിലിയർ സിഡ്രോം എന്ന അസുഖം പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്ന കാടഞ്ചേരി പോട്ടയിൽ പരേതനായ നന്ദൻ മകൻ രാഹുൽ കൃഷ്ണയുടെ (16) ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ  ചികിത്സ സാഹായ നിധിയിലേക്ക് സമ്മാനിച്ചത്. കാലടി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിവാകരന്റെ സാനിധ്യത്തിൽ ഒരുമ ഭാരവാഹികൾ തുക  കൈമാറി.