09 May 2024 Thursday

ആലങ്കോട് പഞ്ചായത്തിൽ ജില്ലയിലാദ്യമായി സംരംഭക ക്ലബ് രൂപീകരിച്ചു.

ckmnews

ആലങ്കോട് പഞ്ചായത്തിൽ ജില്ലയിലാദ്യമായി സംരംഭക ക്ലബ് രൂപീകരിച്ചു.


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് സംരംഭകരെ സഹായിക്കുന്നതിനായി സംരംഭക ക്ലബ് രൂപീകരിച്ചു. സംരംഭകരുടെ മനസ്സിലെ ആശയങ്ങൾക്കു വേണ്ട  സർക്കാർ സഹായങ്ങൾ,സബ്സീഡികൾ, ബാങ്ക് വായ്പകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയെന്നതാണ് സംരംഭക ക്ലബ് കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംരംഭക ക്ലബിൻ്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുൾ റഹ്മാൻ നിർവഹിച്ചു. ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷെഹീർ അധ്യക്ഷനായി. ചടങ്ങിൽ വ്യവസായ രംഗത്തെ വിശിഷ്ടാതിഥികളെ ആദരിച്ചു. നെല്ലറ ഗ്രൂപ്പ് എംഡി ഷംസുദ്ധീൻ നെല്ലറ വിശിഷ്ടാതിഥിയായി. പഞ്ചായത്തംഗം അബ്ദുൾ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. അജിത്ത് മേനോൻ, ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി രാമദാസ്, വി വി കരുണാകരൻ, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ഷെഹീന നാസർ, സി കെ പ്രകാശൻ, റീസ പ്രകാശൻ, സി കെ മുഹമ്മദ് അഷ്റഫ്, അബ്ദുൾ സലാം, ആലങ്കോട് വിഇഒ സജി, പി വിജയൻ, എൻ വി ഉണ്ണി, ഷാനവാസ് വട്ടത്തൂർ, എ പി മുഹമ്മദ് എന്നിവർ സംസാരിച്ചു. ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രബിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സി എൻ അനൂപ് നന്ദിയും പറഞ്ഞു.