09 May 2024 Thursday

കെ റയിൽ ആർക്ക് വേണ്ടി:സാംസ്കാര സഹിതി സംസ്കാരിക സദസ് ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും

ckmnews

കെ റയിൽ ആർക്ക് വേണ്ടി:സാംസ്കാര സഹിതി സംസ്കാരിക സദസ് ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും

ചങ്ങരംകുളം:കെ റയിൽ ആർക്ക് വേണ്ടി എന്ന വിശയത്തിൽ സാംസ്കാര സഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 19ന് ഞായറാഴ്ച വൈകിയിട്ട് 3മണിക്ക്  ചങ്ങരംകുളം പ്രതീക്ഷ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.കേരളത്തിന്റെ ഭൂമിശാസ്ത്രപരമായപ്രത്യേകതകൾ പരിഗണിക്കാതെയും,പരിസ്ഥിതി,സാമൂഹികാഘാത പഠനങ്ങൾ നടത്താതെയും,കേരളത്തെ കോടിക്കണക്കിന് രൂപയുടെ കടം വരുത്തിയും പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചും നടപ്പിലാക്കാൻ ഉദ്ധേശിക്കുന്ന കെ റയിൽ ആർക്ക് വേണ്ടി എന്നതിനെ വിശദീകരിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി വിടി ബൽറാം പരിപാടി ഉദ്ഘാടനം ചെയ്യും.ആര്യാടൻ ഷൗക്കത്ത് വിഷയാവതണം നടത്തും.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും.പിടി അജയ്മോഹൻ,അഷറഫ് കോക്കൂർ തുടങ്ങിയ മറ്റു പ്രമുഖ നേതാക്കളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.അടാട്ട് വാസുദേവർ,പ്രണവം പ്രസാദ്,സുജിത സുനിൽ,അഷറഫ് പുറത്താട്ട്,അബ്ദു കിഴിക്കര,കെവി ഹുസൈൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു