26 April 2024 Friday

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

ckmnews

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

കുന്നംകുളം:കളിക്കുന്നതിനിടെ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.കാട്ടകാമ്പാൽ ചിറയൻകാട് ആണ് സംഭവം നടന്നത്.ചങ്ങരംകുളം ചിറവല്ലൂർ അരീക്കാട് വാഴമലയിൽ ഫസൽ റഹ്മാൻ - സഫൂറ ദമ്പതികളുടെ മകൻ അഹമ്മദ് സെയ്ഫ് (3) ആണ് മരിച്ചത്.കാട്ടകാമ്പാൽ ചിറയൻകാടുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് ആണ് അപകടം നടന്നത്.വൈകീട്ട് മൂന്നു മണിയോടെ കുഞ്ഞിനെ കാണാതായതായി പറയുന്നു.തുടർന്ന് നടത്തിയ തിരച്ചലിനിടയിൽ അഞ്ചരയോടെ സമീപത്തെ വീട്ടിലെ കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്.

കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.