09 May 2024 Thursday

ഭാരതീയ പ്രകൃതി കൃഷി പദ്ധതി:പരിശീലന പരിപാടി സംഘടിപ്പിച്ചു

ckmnews

ഭാരതീയ പ്രകൃതി കൃഷി പദ്ധതി:പരിശീലന പരിപാടി സംഘടിപ്പിച്ചു


ചങ്ങരംകുളം: സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരം ചാലിശ്ശേരിയിൽ അമ്പത് ഹെക്ടർ സ്ഥലം  ജൈവമാക്കുന്നതിൻ്റെ  ഭാഗമായി തൃത്താല ബ്ലോക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.പെരുമണ്ണൂർ,

കോതമംഗലം പാടശേഖരത്തെ കർഷകരെ ഉൾപ്പെടുത്തി  പെരുമണ്ണൂർ വേണാട്ട് മനക്കലിൽ നടന്ന   പരിശീലന പരിപാടി  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ.വി.സന്ധ്യ  ഉദ്ഘാടനം ചെയ്തു.യോഗത്തിന് വാർഡ് മെമ്പറായ സജിത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.ചാലിശ്ശേരി കൃഷി ഓഫീസർ അജിത് കൃഷ്ണ പദ്ധതി വിശദീകരണം നടത്തി.അസിസ്റ്റൻ്റ് കൃഷി ഓഫീസർ മനോജ്. സി. പി, 

വികസന സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ  നിഷ അജിത്കുമാർ, ആറാം വാർഡ് മെമ്പർ  ഫാത്തിമത്ത് സിൽജ , ബി.പി.കെ.പി.എസ്  എൽ.ആർ .രവി പ്രകാശ് , ഋഷഭദേവൻ നമ്പൂതിരി,കൃഷി അസിസ്റ്റൻറ്

 ലിംലി. പി , ആത്മ ഫീൽഡ് അസിസ്റ്റൻറ് മഹേഷ്.എഫ് ,ഐ.ജി. കൺവീനർ അമ്മിണി  , തൃത്താല ബി.ടി.എം രമ്യ  എന്നിവർ സംസാരിച്ചു.